Malayalam lyrics
ഓർമ്മയിൽ ഒരു ശിശിരം ഓമനിക്കാനൊരു ശിശിരം ഇല വിരൽത്തുമ്പുകൾ ഇളം മഞ്ഞുതിരും തളിർമരച്ചില്ലകളിൽ തഴുകി വരും തെന്നലിനും കഥ പറയാനൊരു ശിശിരം (ഓർമ്മയിൽ..) കുടമണി വിതറും പുലരികളിൽ കൂടണയും സന്ധ്യകളീൽ ഒരേ ചിറകിൽ ഒരേ കനവിൽ (2) കുളിരും തളിരും ലഹരികളും പങ്കിടുവാൻ മോഹമെഴും ഇണക്കുരുവികളുടെ ശിശിരം (ഓർമ്മയിൽ..) മതികലയെഴുതും കവിതകളിൽ രാക്കുയിലിൻ ഗാഥകളിൽ ഒരേ ശ്രുതിയായ് ഒരേ ലയമായ് (2) മിഴിയും മൊഴിയും യൗവനവും കതിരണിയാൻ ദാഹമെഴും യുവമനസ്സുകളുടെ ശിശിരം (ഓർമ്മയിൽ..)
Song video
Song information
Music: ശ്യാം
Lyricist: ബിച്ചു തിരുമല
Singer: ഉണ്ണി മേനോൻ
Film/album: ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്
Explore this song
- Singer: ഉണ്ണി മേനോൻ
- Film / album: ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്
- Composer: ശ്യാം
- Lyricist: ബിച്ചു തിരുമല