Malayalam lyrics

ഓമനക്കയ്യില്‍ പാവക്കുഞ്ഞും കൊണ്ടു വാ
ചിങ്ങപ്പൂ കന്നിപ്പൂ ചിത്തിരപ്പൂ
അല്ലിപ്പൂങ്കാവാകേ ആയില്യപ്പൂ
മഞ്ഞത്താലി നീ വാ

ഓമനക്കയ്യില്‍ പാവക്കുഞ്ഞും കൊണ്ടു വാ
ഓമനക്കയ്യില്‍ പാവക്കുഞ്ഞും കൊണ്ടു വാ
ചിങ്ങപ്പൂ കന്നിപ്പൂ ചിത്തിരപ്പൂ
അല്ലിപ്പൂങ്കാവാകേ ആയില്യപ്പൂ
മഞ്ഞത്താലി നീ വാ
ഓമനക്കയ്യില്‍ പാവക്കുഞ്ഞും കൊണ്ടു വാ
ഓമനക്കയ്യില്‍ പാവക്കുഞ്ഞും കൊണ്ടു വാ
ലലലലാല ..ലലലലാല ..
ലല്ലാ ലല്ലാ ലല്ലാ ലല്ലാ
ലലലലാല ..ലലലലാല ..

പൂവിതളിൽ.. മയങ്ങും ശലഭം
ഏഴുവെളുപ്പിന് ചന്ദനപ്പൊയ്കയിൽ
നീന്താനിറങ്ങുന്ന നേരങ്ങളിൽ എന്നും (2)
കേളിനീരാട്ടിനായി പോരും മാലാഖയെ
കാണാൻ നീയും വരുന്നോ
ഓമനക്കയ്യില്‍ പാവക്കുഞ്ഞും കൊണ്ടു വാ
ഓമനക്കയ്യില്‍ പാവക്കുഞ്ഞും കൊണ്ടു വാ

ലലലലാല ..ലലലലാല ..
ലല്ലാ ലല്ലാ ലല്ലാ ലല്ലാ
ലലലലാല ..ലലലലാല ..
നിൻ മനസ്സിൽ തെളിയും കനവിൽ
ആറ്റക്കറുപ്പനും നാട്ടു വേഴാമ്പലും
രാഗങ്ങൾ മൂളുന്ന നേരങ്ങളിൽ.. എന്നും (2)
താലി പീലിക്കുന്നിൻ മേലേ വാനമ്പാടി
നിന്നെ പാടിയുറക്കും...

ഓമനക്കയ്യില്‍ പാവക്കുഞ്ഞും കൊണ്ടു വാ
ഓമനക്കയ്യില്‍ പാവക്കുഞ്ഞും കൊണ്ടു വാ
ചിങ്ങപ്പൂ കന്നിപ്പൂ ചിത്തിരപ്പൂ
അല്ലിപ്പൂങ്കാവാകേ ആയില്യപ്പൂ
മഞ്ഞത്താലി നീ വാ
ഓമനക്കയ്യില്‍ പാവക്കുഞ്ഞും കൊണ്ടു വാ
ഓമനക്കയ്യില്‍ പാവക്കുഞ്ഞും കൊണ്ടു വാ

Song video

Watch on YouTube

Song details

Music: രവീന്ദ്രൻ

Film/album: പ്രത്യേകം ശ്രദ്ധിക്കുക