Malayalam lyrics
ഓ സുഗന്ധവനപുഷ്പങ്ങൾ വിടരും കുളിർയാമത്തിൽ പൂവിതൾ ചുണ്ടിലെ പാട്ടുമായ് നീ വരൂ ഓ ഹൃദയമലർവാനത്തിൽ വിരിയുമെൻ ഓർമ്മകൾ ശ്രാവണപൂവുമായ് ചാരുതേ നീ വരൂ ഓ സുഗന്ധവനപുഷ്പങ്ങൾ വിടരും കുളിർയാമത്തിൽ പൂവിതൾ ചുണ്ടിലെ പാട്ടുമായ് നീ വരൂ കസ്തൂരിതൻ ഉന്മാദഗന്ധം നിൻ മേനിയിൽ സ്വപ്നങ്ങൾതൻ സൗവ്വർണ്ണ രാഗം നിൻ കൺകളിൽ ഇളംപൂനിലാവ് നീർക്കും കുളിരിന്റെ മെത്ത തന്നിൽ ഇണചേർന്നു കാതിലാരോ രഹസ്യം പറഞ്ഞുറങ്ങാം ഹൃദയത്തിനുള്ളിലെന്നും ആവേശമായ് ആയിരം ആശകൾ പൂക്കുന്നു ഓ സുഗന്ധവനപുഷ്പങ്ങൾ വിടരും കുളിർയാമത്തിൽ പൂവിതൾ ചുണ്ടിലെ പാട്ടുമായ് നീ വരൂ പൂന്തെന്നലിൻ പുഷ്പങ്ങളാടും പൊൻവേളകളിൽ മൗനങ്ങൾതൻ മന്ദാരമെന്നെ തേൻചൂടുമ്പോൾ തളിർക്കാട്ടുവള്ളിച്ചാർത്തിൽ പിണയുന്ന ശ്വാസമോടെ മണിവീണയാക്കി നിന്നെ വിരലാൽ ഉണർത്തുവാനെൻ കരളിന്റെ ഉള്ളിലെന്നും ആവേശമായ് ആയിരം ആശകൾ പൂക്കുന്നു ഓ സുഗന്ധവനപുഷ്പങ്ങൾ വിടരും കുളിർയാമത്തിൽ പൂവിതൾ ചുണ്ടിലെ പാട്ടുമായ് നീ വരൂ
Song video
Song information
Music: കൊച്ചിൻ അലക്സ്
Lyricist: ഭരണിക്കാവ് ശിവകുമാർവർക്കല ശ്രീകുമാർ
Singer: കൃഷ്ണചന്ദ്രൻകെ എസ് ചിത്ര
Film/album: ജന്മശത്രു
Explore this song
- Singer: കൃഷ്ണചന്ദ്രൻകെ എസ് ചിത്ര
- Film / album: ജന്മശത്രു
- Composer: കൊച്ചിൻ അലക്സ്
- Lyricist: ഭരണിക്കാവ് ശിവകുമാർവർക്കല ശ്രീകുമാർ