Malayalam lyrics

ഒരു നിമിഷം പല നിമിഷം
അനുനിമിഷം ചില നിമിഷം
നിൻ ചുംബനം ചുടുചുംബനം
പകരം ഞാനെൻ ഹൃദയം തന്നില്ലേ
മധുരസംഗീതമായ്
നിൻ ചുംബനം ചുടുചുംബനം
നീ.. നിൻ കണ്ണിൽ ദാഹത്തിൻ അഗ്നിജ്വാലാ
ഞാൻ.. എൻ മനസ്സിൽ പ്രതികാര തീജ്വാലാ
എന്നെ ഒന്നു നോക്കൂ വാരിയൊന്നു പുണരൂ
മുറിവേറ്റ പെൺപുലി ഞാൻ
നിൻ ചുംബനം ചുടുചുംബനം
നീ.. നിൻ കണ്ണിൽ കാണുന്നു
കാണാൻ പോകുന്ന പൂരം
ഞാൻ.. എൻ മാറിൽ കാണുന്നു നിൻ മൃത്യുവിന്നന്തരംഗം
മോഹം തീരാമോഹം ദാഹം അന്തർദാഹം
ശരമേറ്റ ശാലീന ഞാൻ
ഒരു നിമിഷം പല നിമിഷം
അനുനിമിഷം ചില നിമിഷം
നിൻ ചുംബനം ചുടുചുംബനം
നിൻ ചുംബനം ചുടുചുംബനം

Song video

Watch on YouTube

Song information

Music: കൊച്ചിൻ അലക്സ്

Lyricist: ഭരണിക്കാവ് ശിവകുമാർവർക്കല ശ്രീകുമാർ

Singer: വാണി ജയറാം

Film/album: ജന്മശത്രു

Explore this song