Malayalam lyrics

Good evening ladies and gentlemen
 hope u will enjoy this song
and this lovely evening !
ഒരു മലർത്തോപ്പിലെ മലരുകൾ തൂകിടും
മധുകണമാകവേ നിറഞ്ഞു നില്പൂ എന്നിലിന്നിതാ
അഴകെഴും വേദിയിൽ അതിലൊരു ഗാനമായ്
പ്രിയതരമായ് ഞാനും ഏഹേ... (ഒരു മലർ...)

തരളിത മോഹങ്ങൾ ഒന്നു ചേർന്നിതാ
അതിലൊളി വീശുന്ന യാമമായിതാ (2)
പിറന്ന നാട്ടിൽ വിരുന്നു പോകാൻ (2)
ഉണർന്നു പോയൊരു കൊതി തൻ തിര അതിലായ് ഞാനുമേ (ഒരു മലർ...)

 മധുരവികാരങ്ങൾ ഒന്നു ചേർന്നിതാ
മമ മനമാനന്ദ സാന്ദ്രമായിതാ (2)
കുളിർന്ന മാരീൽ കിളുന്നു മോഹം (2)
വളർന്നു പോയി അവയിനിയും അതിരസമാകുമേ (ഒരു മലർ...)

Song video

Watch on YouTube

Song information

Music: ശ്യാം

Lyricist: ചുനക്കര രാമൻകുട്ടി

Singer: കെ ജെ യേശുദാസ്

Film/album: ലൗ സ്റ്റോറി

Explore this song