Malayalam lyrics

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനു്
ഒരു യോനി ഒരാകാരം ഒരു ഭേദവുമില്ലതില്‍
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനു്
ഒരു ജാതിയില്‍ നിന്നല്ലോ പിറന്നിടുന്നു സന്തതി
നരജാതിയിതോര്‍ക്കുമ്പോള്‍ ഒരുജാതിയിലുള്ളതാം
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനു്
നരജാതിയില്‍ നിന്നത്രേ പിറന്നിടുന്നു വിപ്രനും
പറയന്‍താനും എന്തുള്ളതന്തരം നരജാതിയില്‍
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനു്
പറച്ചിയില്‍ നിന്നു പണ്ടു പരാശരമഹാമുനി
പിറന്നു മറസൂത്രിച്ച മുനി കൈവര്‍ത്ത കന്യയില്‍
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനു്

Song information

Music: മുഹമ്മദ് സുബൈർ

Lyricist: ശ്രീനാരായണ ഗുരു

Singer: കെ പി ബ്രഹ്മാനന്ദൻ

Film/album: സ്വാമി ശ്രീനാരായണഗുരു

Explore this song