Malayalam lyrics
ഏകാന്തരജനി തൻ ആനന്ദലഹരിയിൽ പാടുന്നു രാക്കിളികൾ നെഞ്ചാകെ മണമുള്ള കാറ്റിന്റെ കരങ്ങളിൽ ആടുന്നു രാക്കിളികൾ കരളിലൊരു* പുതിയ കവിതകളെഴുതി പ്രിയഗീതമേ... ഏകാന്തരജനി തൻ ആനന്ദലഹരിയിൽ പാടുന്നു രാക്കിളികൾ ഉന്മാദം ഉണരവേ കണ്ണാകെ പുകയവേ രോമാഞ്ചം പൊതിയവേ മെയ്യാകെ ഇളകവെ നീളും മൗനം മീട്ടാൻ നെഞ്ചിൻ നാദം കേൾക്കാൻ അന്യോന്യമജ്ഞാത രാഗങ്ങൾ നീട്ടാൻ വരൂ ഏകാന്തരജനി തൻ ആനന്ദലഹരിയിൽ പാടുന്നു രാക്കിളികൾ ആകാശം താഴവേ നീരാളം നീക്കവേ നീഹാരം തൂകവേ നീർപ്പൂക്കൾ വിരിയവേ കൈയ്യുംകൈയ്യും കോർക്കാം എന്നിൽ മോഹം തീർക്കാം അന്യോന്യമജ്ഞാത വർണ്ണങ്ങൾ മാറാൻ വരൂ ഏകാന്തരജനി തൻ ആനന്ദലഹരിയിൽ പാടുന്നു രാക്കിളികൾ നെഞ്ചാകെ മണമുള്ള കാറ്റിന്റെ കരങ്ങളിൽ ആടുന്നു രാക്കിളികൾ കരളിലൊരു* പുതിയ കവിതകളെഴുതി പ്രിയഗീതമേ...
Song information
Music: എസ് പി വെങ്കടേഷ്
Lyricist: പൂവച്ചൽ ഖാദർ
Singer: കെ എസ് ചിത്ര
Film/album: കഥാനായിക
Explore this song
- Singer: കെ എസ് ചിത്ര
- Film / album: കഥാനായിക
- Composer: എസ് പി വെങ്കടേഷ്
- Lyricist: പൂവച്ചൽ ഖാദർ