Malayalam lyrics
എന്റെ ഉയിരായി നീ മാറി നിന്റെ നിഴലായി ഞാൻ മാറി എങ്ങെങ്ങും എൻ മുന്നിൽ നീയായി ഹൃദയം നിറയെ നീയായി എന്റെ ഉയിരായി നീ മാറി നിന്റെ നിഴലായി ഞാൻ മാറി (എന്റെ ഉയിരായി...) നിന്റെ ചുണ്ടിലൊരു ഗാനമായ് എന്നെന്നും ഉണരാൻ മോഹം കൊണ്ടു ഞാൻ നിന്റെ നെഞ്ചിലൊരു രാഗമായ് എന്നെന്നും എഴുതാൻ മോഹം കൊണ്ടു ഞാൻ അണയൂ എന്നെ പൊതിയൂ കന്നിപ്പൂ പോലെ വിരിയൂ എന്നിൽ എങ്ങെങ്ങും എൻ മുന്നിൽ നീയായി ഹൃദയം നിറയെ നീയായി എന്റെ ഉയിരായി നീ മാറി നിന്റെ നിഴലായി ഞാൻ മാറി നിന്റെ മാറിലൊരു ഹാരമായ് നീയെന്നെ ചാർത്താൻ വന്നതല്ലോ ഞാൻ നിന്റെ വാർമുടിയിൽ സൂനമായ് നീയെന്നെ ചൂടാൻ വന്നതല്ലോ ഞാൻ അണയൂ മെയ്യിൽ പടരൂ മഞ്ഞിൻ തണുപോലെ അലിയൂ എന്നിൽ എങ്ങെങ്ങും എൻ മുന്നിൽ നീയായി ഹൃദയം നിറയെ നീയായി (എന്റെ ഉയിരായി...)
Song video
Song information
Music: ശ്യാം
Lyricist: പൂവച്ചൽ ഖാദർ
Singer: ഉണ്ണി മേനോൻകെ എസ് ചിത്ര
Film/album: ക്ഷമിച്ചു എന്നൊരു വാക്ക്
Explore this song
- Singer: ഉണ്ണി മേനോൻകെ എസ് ചിത്ര
- Film / album: ക്ഷമിച്ചു എന്നൊരു വാക്ക്
- Composer: ശ്യാം
- Lyricist: പൂവച്ചൽ ഖാദർ