Malayalam lyrics

എന്നാലിനിയൊരു കഥ ചൊല്ലാം
ഒരു പുണ്യാത്മാവിൻ കഥ ചൊല്ലാം
വിശുദ്ധനാമൊരു ഗുരുനാഥൻ
വിശിഷ്ടനാമൊരു ഗുരുദേവൻ
അളകാനദിയുടെ കരയിൽ പണ്ടൊരു
ആശ്രമത്തിൽ നിവസിച്ചു
(എന്നാലിനിയിരു....)
ഓം തമസോമാ ജ്യോതിർ ഗമയ
അസഹോമാ സദ്ഗമയ
മൃത്യോർമാ അമൃതം ഗമയ
ഓം ശാന്തി ശാന്തി ശാന്തി
ഭിക്ഷ വേണം  ഭിക്ഷ വേണം
എനിക്കക്ഷയമാം ജ്ഞാന ഭിക്ഷ വേണം (2)
ശിഷ്യനാക്കൂ എന്നെ ശിഷ്യനാക്കൂ
എന്നാശ്രയം എനിക്കീ പുണ്യാശ്രമം
ഇന്നു തൊട്ടു നീയെൻ ശിഷ്യൻ
ഇന്നു തൊട്ടു നീയെൻ പുത്രൻ
ഇന്ന് തൊട്ടിതു നിൻ ജന്മ ഗേഹം
പോരൂ വത്സാ
ഹരിശ്രീ ഗണപതയേ നമഃ

Song information

Music: ജി ദേവരാജൻ

Lyricist: പി ഭാസ്ക്കരൻ

Singer: കെ പി ബ്രഹ്മാനന്ദൻപി മാധുരിഷെറിൻ പീറ്റേഴ്‌സ്പി ഗോപൻ

Film/album: കൊച്ചുതെമ്മാടി

Explore this song