Malayalam lyrics

എന്നെ കാത്തിരിക്കും കന്നിപ്പൊന്മാനെ
എന്നെന്നും നീയെൻ സ്വപ്നം
എന്റെ ജീവനാകും വർണ്ണ പൊന്മാനെ എന്നെന്നും നീയെൻ സ്വന്തം ഉള്ളിൽ നിന്നും
എന്നുള്ളിൽ പൂത്തൂ നീ
പ്രണയവനിയിൽ വരും ചാരുതേ....
നളിനം ല ല ലാ
വിടരും അ അ ആ..
നിൻ കണ്ണിന്നോരങ്ങളിൽ
തെളിഞ്ഞും ആ ഹാ
മറഞ്ഞും ല ല ലാ
ഏകാന്ത തീരങ്ങളിൽ
മിന്നലായി തുടരട്ടെ
നിൻ വഴി തന്നിൽ അ ആ
പൊൻപ്രഭയായ് നിറയട്ടെ
നിന്നകതാരിൽ
ലജ്‌ജാലോലെ ഞാൻ...
എന്നെ കാത്തിരിക്കും കന്നിപ്പൊന്മാനെ
എന്നുമെന്നും നീയെൻ സ്വപ്നം..
പുളകം ല ല ലാ
പൊതിയും അ അ ആ
എൻ നെഞ്ചിൻ താളങ്ങളിൽ ല ല ല ല്ല
തുടിക്കാൻ ആ ഹാ..
ലയിക്കാൻ ല ല ലാ
അഭിലാഷമൊന്നുദിയ്ക്കെ
ചന്ദനഗന്ധം പകരേണം
എന്നുയിരാകെ ലാ ല
കുങ്കുമെന്നിൽ ചൊരിയേണം
നിൻചൊടിയാലേ
ലജ്‌ജാലോലെ നീ ..
എന്നെ കാത്തിരിക്കും കന്നിപ്പൊന്മാനെ
എന്നെന്നും നീയെൻ സ്വപ്നം
എന്റെ ജീവനാകും വർണ്ണ പൊന്മാനെ എന്നെന്നും നീയെൻ സ്വന്തം ഉള്ളിൽ നിന്നും
എന്നുള്ളിൽ പൂത്തൂ നീ
പ്രണയവനിയിൽ വരും ചാരുതേ....

Song video

Watch on YouTube

Song information

Music: ശ്യാം

Lyricist: പൂവച്ചൽ ഖാദർ

Singer: ഉണ്ണി മേനോൻലതിക

Film/album: ജൈത്രയാത്ര

Explore this song