Malayalam lyrics

ഉലകുടയോന്‍ കാവില്‍ വാഴും
അഖിലലോകനായകിയേ കാളീ മഹാകാളീ
ദേവീ കാളീ മഹാകാളീ
(ഉലകുടയോന്...)
ആ....
ശങ്കരന്റെ കണ്ണില്‍ നിന്നോ
വരജടകള്‍ക്കുള്ളില്‍ നിന്നോ
തിരുമിഴിമൂന്നില്‍ എരിതീയേന്തും
ശിവമാനസജേ പരമേശ്വരിയേ
ജഗദംബേ നീ നിറകതിരൊളി-
സമമുടലാര്ന്നമ്മേ
കാളീ മഹാകാളീ
കാളി കാളി കാളി കാളി മഹാകാളി
ആദിപരാശക്തിനീയേ
വേദവേദാന്തമായേ
ജയജഗ ജനനി വരദാഭയ നീ
തിരുസന്നിധിയില്‍ ഹൃദയാഞ്ജലികള്‍
അടിയാറേ നീ അകമഴി-
ഞ്ഞനുഗ്രഹമേകണമമ്മേ കാളീ മഹാകാളീ
കാളീ മഹാകാളീ

Song video

Watch on YouTube

Song information

Music: രാജ് കമൽ

Lyricist: ബിച്ചു തിരുമല

Singer: തോമസ് വില്യംസ്കോറസ്

Film/album: ആഴി

Explore this song