Malayalam lyrics

ഈണം മറന്ന കാ‍റ്റേ
ഇതിലേ പറന്ന കാറ്റേ
ഇത്തിരി നേരം ഈ താരാട്ടിനു
താളവുമായ് വരൂ (ഈണം...)

ഇതളറിയാതെ വിരിഞ്ഞും
ഇമ നനയാതെ കരഞ്ഞും (2)
ഈ വഴിയിൽ....
ഇടവഴിയിൽ ഇരു ചെറുപൂവുകൾ നില്പൂ
ബാല്യം മായാത്ത കൗമാരവുമായ് ഒരു പൂ...
ബാല്യം മറന്ന ബാല്യവുമായ് ഇനി ഒരു പൂ...

തണലറിയാത്ത കനവും
കനവറിയാത്ത മനവും (2)
ചാലുകളിൽ.....
ആരവുമായ്  കഥയറിയാതൊരു കോലം
കാലം മീട്ടാത്ത കൈവീണകളിൽ കൂടെ നീ..
പാടാൻ മറന്ന പല്ലവിയോ പാഴ്‌ശ്രുതിയോ (ഈണം..)

Song video

Watch on YouTube

Song information

Music: മോഹൻ സിത്താര

Lyricist: ബിച്ചു തിരുമല

Singer: കെ എസ് ചിത്ര

Film/album: ഈണം മറന്ന കാറ്റ്

Explore this song