Malayalam lyrics
ഇന്നലെകൾ ഇതു വഴിയേ പോയി നൊമ്പരമായ് പുഞ്ചിരിയും പോയി മുറിവുകളിൽ വിരൽമുനകൾ മൂടീ പഴയമുളംകുഴലായ് ഞാൻ പാടാം പാടാം...രാവിൽ ഈ രാവിൽ കുരുടൻ ഞാൻ കനവുകളെൻ സ്വന്തം ആ... കൂരിരുളും പാലൊളിയും തുല്യം കനവുകളിൽ മുകിലിഴയും മാനം ആ... കാൽക്കീഴിൽ മണലെരിയും തീരം ആശകളാകെയും ഓർമ്മയിൽ മൂടി പാടാം പാടാം...പാടാം ഈ രാവിൽ ചുണ്ടു വരണ്ടൊഴുകിടുമീ ഗാനം ആ... സുന്ദരമെന്നാരു പറഞ്ഞാലും നെഞ്ചെരിയും നേരമിടും താളം ആ... ശ്രുതിലയമായ് തോന്നിയിരുന്നാലും ഉള്ളിൽ പൊള്ളിയ വേദനയാറ്റാൻ പാടാം പാടാം...പാടാം ഈ രാവിൽ (ഇന്നലെകൾ)
Song video
Song information
Music: എ ടി ഉമ്മർ
Lyricist: ബിച്ചു തിരുമല
Singer: കെ ജെ യേശുദാസ്
Film/album: വാർത്ത
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: വാർത്ത
- Composer: എ ടി ഉമ്മർ
- Lyricist: ബിച്ചു തിരുമല