Malayalam lyrics

ആരോമൽ സന്ധ്യയൊന്നു വന്നു
ആമോദ ഗീതമൊന്നു തന്നു
നാദങ്ങൾ തേൻകണങ്ങൾ പെയ്യുന്ന നേരം
സീൽക്കാരായ് മാനസങ്ങൾ മാറുന്ന നേരം
കാലത്തിൻ കേളി പൂകി നിൽക്കുന്നു
ഞങ്ങൾ ഇതാ..
ആരോമൽ സന്ധ്യയൊന്നു വന്നു
ആമോദ ഗീതമൊന്നു തന്നു...
ലാവണ്യം പൂവിരിക്കെ
കാരുണ്യം തേൻ പൊഴിക്കെ
മണ്ണിന്റെ രോമാഞ്ചം ചൂടി
പാടും തരംഗങ്ങൾ ഞങ്ങൾ
പാറും പതംഗങ്ങൾ ഞങ്ങൾ
മഞ്ജിമയിൽ ല ല ല്ല മഞ്ജരിയിൽ ല ല ല്ല
മുത്തണി വീണ്ണിലെ മുന്തിരി നീരല പകർന്നു
ആരോമൽ സന്ധ്യയൊന്നു വന്നു
ആമോദ ഗീതമൊന്നു തന്നു....
താരങ്ങൾ പാറി വന്നു
താലങ്ങൾ ആയി നിൽക്കെ
ആനന്ദ സംഗീതമായി
സായൂജ്യം കൊള്ളുന്നു ഞങ്ങൾ
താരുണ്ണ്യം പുൽകുന്നു ഞങ്ങൾ
നീലിമയിൽ ല ല ല്ല മാറ്റൊലിയിൽ ല ല ല്ല
ചിന്തകൾ കളപുള കിങ്ങിണി ചിറകുകൾ കൊടുത്തു...
ആരോമൽ സന്ധ്യയൊന്നു വന്നു
ആമോദ ഗീതമൊന്നു തന്നു
നാദങ്ങൾ തേൻകണങ്ങൾ പെയ്യുന്ന നേരം
സീൽക്കാരായ് മാനസങ്ങൾ മാറുന്ന നേരം
കാലത്തിൻ കേളി പൂകി നിൽക്കുന്നു
ഞങ്ങൾ ഇതാ..
ആരോമൽ സന്ധ്യയൊന്നു വന്നു
ആമോദ ഗീതമൊന്നു തന്നു...

Song information

Music: ശ്യാം

Lyricist: പൂവച്ചൽ ഖാദർ

Singer: വാണി ജയറാം

Film/album: ജൈത്രയാത്ര

Explore this song