Malayalam lyrics
ആരോമല് നീ അഭിലാഷം നീ ആര്യേയെന്നുയിരാണു നീ ആനന്ദ വാസന്തമായി എന്നില് വിരിയുന്നു നീ ആരോമല് നീ ഏതോ കിനാവിന് ഓളങ്ങള് വീശി അരികിൽ നീയെത്തുമ്പോള് ആത്മാവിലാരാമം പൂത്താലമേന്തി എൻ ജന്മസാഫല്യമേ (ഏതോ കിനാവിന്) ചാര്ത്തുന്നു പീലികള് എന്നുള്ളവും നിന്നാലെന് ജീവിതവും ദേഹങ്ങള് ഒന്നല്ലയോ മോഹങ്ങളൊന്നല്ലയോ (ആരോമല് നീ...) ചേതോനിലാവില് വെണ്തൂവല് നീട്ടി നീ മുന്നില് നില്ക്കുമ്പോള് നാദങ്ങളാകുന്നു ഈടാര്ന്ന മൗനം എന് സൗമ്യസാരള്യമേ (ചേതോനിലാവില്...) പൂക്കുന്നു ദീപങ്ങള് എന്നുള്ളിലും നീവാഴും ഈ വീടിതില് എന് പ്രാണനായ് ഈ റാണി നീ ജന്മങ്ങള് തോറും വരൂ (ആരോമല് നീ...)
Song video
Song details
Music: ശ്യാം
Film/album: ഈ ശബ്ദം ഇന്നത്തെ ശബ്ദം
- Singer: കെ ജെ യേശുദാസ്
- Film / album: ഈ ശബ്ദം ഇന്നത്തെ ശബ്ദം
- Composer: ശ്യാം
- Lyricist: പൂവച്ചൽ ഖാദർ