Malayalam lyrics
ആകാശപ്പൂക്കള്‍ ഈ സായം സന്ധ്യയില്‍ മേഘത്തളിരുകളില്‍ ഒളി മിന്നിത്തെളിയുമ്പോള്‍ ആരും കാണാതെ അനുരാഗക്കൊതിയോടെ തിര പുണരാനെത്തുമ്പോള്‍ കര പുളകം കൊള്ളുമ്പോള്‍ ആനന്ദത്തിന്‍ ശ്രീരാഗങ്ങള്‍ കരയോടെന്നും ചെവിയില്‍ ചൊല്ലും തിരകൾ തിരകള്‍ തിരകള്‍ തിരകള്‍ രാഗമാലികകള്‍ പാടിയാടിവരും സ്നേഹപൂര്‍വമിവളും ഹൃദയതന്ത്രികളില്‍ പ്രണയഭാവനകള്‍ കവിതയായ് വിടരും ആതിരാത്താരകള്‍ ദൂരെ ദൂരെയായ് കാര്‍ത്തികദീപമായ് നിന്നു മിന്നുമീ മൂവന്തി നേരത്ത് കടലോരം കവിപാടും (ആകാശപ്പൂക്കള്‍...) ചൈത്രഗായികയെ പ്രകൃതിപോല്‍ അനുരാഗമാലചാര്‍ത്തും മനസ്സിനുള്ളിലവള്‍ കുളിരുകോരിയിടും പുരുഷജന്മമാകേ ശ്രീമയസന്ധ്യയില്‍ മിന്നും താരമായ് കാമുകാ നിന്നിലെന്‍ പ്രേമദീപ്തികള്‍ തെളിയുന്നു നിമിഷത്തില്‍ കടലോരം കവിപാടും (ആകാശപ്പൂക്കള്‍...)
Song video
Song information
Music: രവീന്ദ്രൻ
Lyricist: ബാലു കിരിയത്ത്
Singer: ആർ ഉഷ
Film/album: അധോലോകം
Explore this song
- Singer: ആർ ഉഷ
- Film / album: അധോലോകം
- Composer: രവീന്ദ്രൻ
- Lyricist: ബാലു കിരിയത്ത്