Malayalam lyrics

അഷ്ടമിരോഹിണി നാളിലെൻ മനസ്‌സൊരു
മുഗ്ദവൃന്ദാവനമായ് മാറിയെങ്കിൽ
ഗോപികാരമണന്റെ കാലടിപൂവിരിയും
ഗോകുലം കാണാൻ കഴിഞ്ഞെങ്കിൽ
ഒരു ഗോപികയായ് ഞാൻ പിറന്നെങ്കിൽ .. പിറന്നെങ്കിൽ
അഷ്ടമിരോഹിണി നാളിലെൻ മനസ്‌സൊരു മുഗ്ദവൃന്ദാവനമായ് മാറിയെങ്കിൽ ആ...ആ....
കോടക്കാര്‍‌വര്‍‌ണ്ണന്റെ അധരങ്ങൾ ചുംബിക്കും
ഓടക്കുഴലായ് ഞാൻ മാറിയെങ്കിൽ
നിത്യവും കണ്ണനെ നക്കിത്തിടയ്ക്കുന്ന
കറ്റക്കിടാവായ് ഞാൻ ജനിച്ചെങ്കിൽ.. ജനിച്ചെങ്കിൽ..
(അഷ്ടമിരോഹിണി..)
ഗുരുവായൂരമ്പല മതിലകത്തും കളീ-
വിളക്കൊളിചൊരിയുന്ന വേദിയിലും
അവതാരലീലകളാടുന്ന കണ്ണനേ
തഴുകുന്നൊരിളം കാറ്റായ് മാറിയെങ്കിൽ... മാറിയെങ്കിൽ....
(അഷ്ടമിരോഹിണി..)

Song video

Watch on YouTube

Song information

Music: ടി എസ് രാധാകൃഷ്ണൻ

Lyricist: ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി

Singer: കെ എസ് ചിത്ര

Raaga: ശിവരഞ്ജിനി

Film/album: തുളസീ തീർത്ഥം

Explore this song