Malayalam lyrics

അഴകിനൊരാരാധനാ.. മാനസപൂജാ
പ്രേമസുമാഞ്ജലീ
മിഴിയില്‍ മൊഴിയില്‍ ഒഴുകും
കാവ്യഭംഗികളാസ്വാദനീയം
അഴകിനൊരാരാധനാ..അഴകിനൊരാരാധനാ..

അധരത്തിലമൃതമല്ലേ അസുലഭ ലഹരിയല്ലേ
അലസമൊരാലിംഗനം കൊണ്ടുമൂടുകില്ലേ (2)
പരിസരമെല്ലാം സുഖകരമല്ലേ
പരിസരമെല്ലാം സുഖകരമല്ലേ
ഓര്‍മ്മകള്‍ നേര്‍മ്മയായൊഴുകുകയല്ലേ
മനസ്സിലെ പൂഞ്ചോലയില്‍

അഴകിനൊരാരാധനാ.. മാനസപൂജാ
പ്രേമസുമാഞ്ജലീ
മിഴിയില്‍ മൊഴിയില്‍ ഒഴുകും
കാവ്യഭംഗികളാസ്വാദനീയം
അഴകിനൊരാരാധനാ..അഴകിനൊരാരാധനാ..

ചിരിയുടെ പവനുരുകി ചിതറിയ മലരിതളില്‍
കുളിരൊരു തേന്‍‌കൂടുമായി വന്നു കൂടുകൂട്ടീ (2)
ഒരുതുള്ളി തേനെന്‍ കനവിന് നല്‍കൂ
ഒരുതുള്ളി തേനെന്‍ കനവിന് നല്‍കൂ
ദാഹമായി മോഹമായി അലയുകയല്ലേ
ഞാനുമെന്‍ സങ്കല്‍പ്പവും

അഴകിനൊരാരാധനാ.. മാനസപൂജാ
പ്രേമസുമാഞ്ജലീ
മിഴിയില്‍ മൊഴിയില്‍ ഒഴുകും
കാവ്യഭംഗികളാസ്വാദനീയം
അഴകിനൊരാരാധനാ..അഴകിനൊരാരാധനാ..

Song information

Music: ശ്യാം

Lyricist: ബിച്ചു തിരുമല

Singer: കൃഷ്ണചന്ദ്രൻ

Film/album: അങ്ങാടിക്കപ്പുറത്ത്

Explore this song