Malayalam lyrics

സരിമ... സരിമധ... ആ... രിരിസധ... ആ... അ... അ...
അരുണകിരണമണിയുമുദയമതിലുതിർന്നു സാ‍മസംഗീതം
ചരണ ചരണപങ്കജങ്ങൾ തേടിയലയുന്നു പ്രേമസായൂജ്യം
അസിതലസിതലാസ്യം സരസമധുരം സുമശരങ്ങളെയ്‌തു
അമൃതപുളിനം പ്രണയഭരിതരാഗം ഹൃദയതരളം....
മലർനികുഞ്ജമായി ഹരിതഭുവനം.....
അനുപമസ്വരജതി - അതിലൊരു നിർവൃതി നീ വാ
മോഹമേയുണരു നീ മനോജ്ഞമാം മേഘരാഗമലർമഴയിൽ
ഗാനമേ അണിയു നീ പദാഞ്ജലി നാദഭൈരവിയിലൊരുകണമായ്
മദനഭരം സ്വരസദനം - മമസദനം തവഹൃദയം
അസുലഭ മധുമൊഴി നിറകതിരൊളിയായ്, നീ വാ
സ്നേഹമേ നിറയുമോ നിതാന്തമായീണമാർന്ന സ്വരഗതിയിൽ
ഭാവമേ ഉണരുമോ അനാരതം താളരാഗശ്രുതിരതിയായ്
നിറമണിയും ഗഗനപഥം - ഗിരിശിഖരം കനകമയം
സുരഭില മലരൊളി ചൊരിയുകയായ് ഞാൻ, നീ വാ
(അരുണകിരണ)

Song video

Watch on YouTube

Song information

Music: രവീന്ദ്രൻ

Lyricist: കോന്നിയൂർ ഭാസ്

Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര

Raaga: ലവംഗി

Film/album: കിഴക്കുണരും പക്ഷി

Explore this song