Malayalam lyrics

അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരു മാത്ര വെറുതേ നിനച്ചു പോയീ (2)

രാത്രി മഴ പെയ്തു തോര്‍ന്ന നേരം (2)
കുളിര്‍ കാറ്റിലിലച്ചാര്‍ത്തുലഞ്ഞ നേരം
ഇറ്റിറ്റു വീഴും നീര്‍ത്തുള്ളി തന്‍ സംഗീതം
ഹൃത്തന്ത്രികളില്‍ പടര്‍ന്ന നേരം
കാതരയായൊരു പക്ഷിയെന്‍ ജാലക
വാതിലിന്‍ ചാരേ ചിലച്ച നേരം
വാതിലിന്‍ ചാരേ ചിലച്ച നേരം
ഒരു മാത്ര വെറുതേ നിനച്ചു പോയി (അരികില്‍ ...)

മുറ്റത്തു ഞാന്‍ നട്ട ചെമ്പകതൈയ്യിലെ
ആദ്യത്തെ മൊട്ടു വിരിഞ്ഞ നാളില്‍
സ്നിഗ്ദ്ധമാമാരുടെയോ മുടിച്ചാര്‍ത്തിലെന്‍
മുഗ്ദ്ധ സങ്കല്പം തലോടി നില്‍ക്കേ
ഏതോ പുരാതന പ്രേമ കഥയിലെ
ഗീതികളെന്നില്‍ ചിറകടിക്കേ
ഗീതികളെന്നില്‍ ചിറകടിക്കേ
ഒരു മാത്ര വെറുതേ നിനച്ചു പോയീ... (അരികില്‍ ...)

Song video

Watch on YouTube

Song information

Music: ജി ദേവരാജൻ

Lyricist: ഒ എൻ വി കുറുപ്പ്

Singer: കെ ജെ യേശുദാസ്

Raaga: ഹരികാംബോജി

Film/album: നീയെത്ര ധന്യ

Explore this song