Malayalam lyrics
അമൃതിൻ കുടം കയ്യിലേന്തും അഴകിൻ താഴ് വരയിൽ നിനക്കായ് ഉള്ളിൽ പൂക്കളോടെ ഒരുങ്ങി നിൽക്കുന്നു ഞാൻ ദേവാ (അമൃതിൻ...) സ്വപ്നംതോറും നീ മാത്രമായി നീ എന്റെ അഭിലാഷമായി തഴുകുന്നൊരു തളിരായി മഴവില്ലണി വർണ്ണമേകി എന്നുള്ളിൽ പൂക്കും വസന്തമായി എൻ മേനി മൂടും രോമാഞ്ചമായ് നീ (അമൃതിൻ...) നീളും മൗനം നീ നാദമാക്കി നീയെന്നെ രാഗാദ്രയാക്കി മുകിൽകന്യകൾ കതിർ തൂകി സുമവല്ലികൾ താലമേന്തി നിൻ കയ്യെന്നിൽ പൂമാലയായ് പതിയുന്ന നേരം ഈ നല്ല നേരം (അമൃതിൻ...)
Song video
Song information
Music: നവാസ്
Lyricist: പൂവച്ചൽ ഖാദർ
Singer: കെ എസ് ചിത്ര
Film/album: വീണ്ടും ഒരു ആദ്യരാത്രി
Explore this song
- Singer: കെ എസ് ചിത്ര
- Film / album: വീണ്ടും ഒരു ആദ്യരാത്രി
- Composer: നവാസ്
- Lyricist: പൂവച്ചൽ ഖാദർ