Malayalam lyrics
അക്കരേ ഓഹോ ഇക്കരേ അക്കരേ ഓ ഓഹോ ഇക്കരേ ആശതീർത്ത കടത്തുതോണിയിൽ അലയുവതാരോ - തനിയെ അലയുവതാരോ അണിയം തോണി അന്നത്തോണി അണിയം തോണി അന്നത്തോണി തുഴഞ്ഞു തുഴഞ്ഞു തുഴഞ്ഞു വന്ന സംക്രമപ്പക്ഷി ഋതുസംക്രമപ്പക്ഷി അക്കരേ ഓഹോ ഇക്കരേ ആണ്‍കിളി പറന്നുപോയോ ആണ്‍കിളി പറന്നുപോയോ മനസ്സിലെ അനുരാഗപുഷ്യരാഗം കളഞ്ഞുപോയോ ആറിന്റെ തീരത്ത് ഓര്‍മ്മകളുടെ ഓരത്ത് കാതോര്‍ത്തു നില്‍ക്കുവതാരേ -നീ കാതോര്‍ത്തു നില്‍ക്കുവതാരേ അക്കരേ ഓഹോ ഇക്കരേ വാസന്തമേള തുടങ്ങിയല്ലോ വാസന്തമേള തുടങ്ങിയല്ലോ - അകലേ കാര്‍കൊണ്ട വാനം ചുവന്നുവല്ലോ കാത്തിരിക്കും നേരത്ത് കനവുകളുടെ ഓരത്ത് നീള്‍മിഴികള്‍ നിറയുവതെന്തേ -നിന്‍ നീള്‍മിഴികള്‍ നിറയുവതെന്തേ അക്കരേ ഓഹോ ഇക്കരേ ആശതീർത്ത കടത്തുതോണിയിൽ അലയുവതാരോ - തനിയെ അലയുവതാരോ അണിയം തോണി അന്നത്തോണി തുഴഞ്ഞു തുഴഞ്ഞു തുഴഞ്ഞു വന്ന സംക്രമപ്പക്ഷി ഋതുസംക്രമപ്പക്ഷി ഓഹോ ഓ....
Song video
Song information
Music: ശങ്കർ ഗണേഷ്
Lyricist: വയലാർ മാധവൻകുട്ടി
Singer: എം എസ് വിശ്വനാഥൻ
Film/album: മാനസമൈനേ വരൂ
Explore this song
- Singer: എം എസ് വിശ്വനാഥൻ
- Film / album: മാനസമൈനേ വരൂ
- Composer: ശങ്കർ ഗണേഷ്
- Lyricist: വയലാർ മാധവൻകുട്ടി