Malayalam lyrics

വ്യാമോഹം - വ്യാമോഹം - വ്യാമോഹം
ഭൂമിയിലെങ്ങും വ്യാമോഹം
മണ്ണില്‍ മണ്ണായ് മറയും നമ്മുടെ
കണ്ണീരൂറിയതീ ലോകം
തെളിനീരിന്നു മരീചിക നോക്കി
കുതിച്ചുപായും വ്യാമോഹം
വ്യാമോഹം - വ്യാമോഹം - വ്യാമോഹം
ഭൂമിയിലെങ്ങും വ്യാമോഹം
ആശനയിക്കും വെള്ളിത്തേരില്‍
ആവേശത്തിന്‍ കവചവുമായ്
കുതിക്കുകയാം നീ മനുജാ സകലം
കുമിളകള്‍പോലെ തകരുമ്പോള്‍
വ്യാമോഹം - വ്യാമോഹം - വ്യാമോഹം
ഭൂമിയിലെങ്ങും വ്യാമോഹം
അലയുകയാം നീ ദീപം നോക്കി
കഥയറിയാത്തൊരു ശലഭം പോല്‍
കിട്ടുവതെന്താണൊരുപിടി വെണ്ണീര്‍
പറ്റിയ മണ്ണിന്‍ തരി മാത്രം
വ്യാമോഹം - വ്യാമോഹം - വ്യാമോഹം
ഭൂമിയിലെങ്ങും വ്യാമോഹം

Song video

Watch on YouTube

Song details

വർഷം: 1968

സംഗീതം: കെ വി ജോബ്, ജോർജ്ജ്

ഗാനരചന: എസ് സുകുമാരൻ, ശാന്തകുമാർ

ഗായകർ: കെ ജെ യേശുദാസ്

വിശദവിവരങ്ങൾ: വേണു

Album: പെങ്ങൾ