Malayalam lyrics
വിണ്ണിൻ കരങ്ങൾ മണ്ണിൻ ഹൃദന്തതാളം ഉണർത്തവേ മന്ദസമീരൻ പൂവിൻ ഹൃദന്തരാഗം പകർത്തവേ തുഹിനവർഷങ്ങളിൽ കുതിർന്നും ചുവന്നും എൻ മോഹമായ് വിരിഞ്ഞും നിറഞ്ഞും നിൽക്കും ചേതോഹരീ, ചേതോമയീ (വിണ്ണിൻ) തളിരിനും താരിനും കുളിരുമീ വേളയിൽ നെഞ്ചിൽ നെഞ്ചിൻ താപം നൽകാൻ പോരൂ നീയെൻ ജീവനേ ആത്മാവിൻ ഏകസ്വരം കേൾക്കുവാൻ (വിണ്ണിൻ) ശിലയിലും മധുകണം കിനിയുമീ വേളയിൽ മെയ്യിൽ മെയ്യിൻ വർണ്ണം ചാർത്താൻ പോരൂ നീയെൻ കാമിതേ എൻ ചുണ്ടിൽ മാധുര്യമായ് മാറുവാൻ (വിണ്ണിൻ)
Song video
Song details
Music: ജോൺസൺ
Film/album: ലാൽ അമേരിക്കയിൽ
- Singer: പി ജയചന്ദ്രൻലതിക
- Film / album: ലാൽ അമേരിക്കയിൽ
- Composer: ജോൺസൺ
- Lyricist: പൂവച്ചൽ ഖാദർ