Malayalam lyrics
ലാ... ലലലലാ... ലലലലാ....ലലലലാ.... വെണ്ണിലാച്ചോലയിൽ തെന്നലേ നീരാടി വാ കയ്യും മെയ്യും തമ്മിൽ തെയ്യം തുള്ളും രാവിൽ... കയ്യും മെയ്യും തമ്മിൽ തെയ്യം തുള്ളും രാവിൽ വാ നീ വീശിവാ..... വെണ്ണിലാച്ചോലയിൽ തെന്നലേ നീരാടി വാ മെയ്യിൽ രോമഹർഷം പീലിവീശും മോഹധാര ഉള്ളിൽ ധ്യാനലീനം മുക്തി തേടും രാസലീല (മെയ്യിൽ രോമഹർഷം....) ബന്ധിതം കരചരണം ബന്ധുരം സഹശയനം ശൃംഗാരസംഗം (വെണ്ണിലാച്ചോലയിൽ.....) കണ്ണിൽ കഞ്ജബാണൻ പെയ്ത കാമാവേശ മാരി ചുണ്ടിൽ നൃത്തമാടും മന്ദഹാസോന്മാദ വീചി (കണ്ണിൽ കഞ്ജബാണൻ.....) സംഗമം യുവമിഥുനം സന്തതം മധുമഥനം വാൽസ്യായനാംഗം (വെണ്ണിലാച്ചോലയിൽ.....)
Song video
Song details
വർഷം: 1981
സംഗീതം: ശ്യാം
ഗാനരചന: ബിച്ചു തിരുമല
ഗായകർ: ഉണ്ണി മേനോൻ, എസ് ജാനകി
അഭിനേതാക്കൾ: എം ജി സോമൻ, സുമലത
വരികൾ: ജയലക്ഷ്മി രവി
Album: കടത്ത്
- Singer: ഉണ്ണി മേനോൻ
- Singer: എസ് ജാനകി
- Film / album: കടത്ത്
- Composer: ശ്യാം
- Lyricist: ബിച്ചു തിരുമല