Malayalam lyrics
ഓ...ഓ...ഓ...ഓ...ഓ... ഉണരുണരൂ ജന്മസായൂജ്യമേ തളിരിടും സ്നേഹമേ... ഉണരുണരൂ ജന്മസായൂജ്യമേ തളിരിടും സ്നേഹമേ... നൂപുരമണിയും രാസനിലാവിൽ എന്റെ കിനാവിൻ തോണിയിലേറി മഴവില്ലിൻ മണിയറയിൽ...പോരൂ... ഉണരുണരൂ ജന്മസായൂജ്യമേ തളിരിടും സ്നേഹമേ... ഉണരൂ നീയെന്റെ ഏകാന്തരാവിൻ രാഗസാമ്രാജ്യം വാഴാൻ...(2) നീലരാവിന്റെ പാലാഴിയോരം താലി ചാർത്താൻ അരങ്ങൊരുങ്ങീ.. കാത്തുകാത്തെന്റെ പൂമെയ് കുഴഞ്ഞു തോഴിമാരോ ദൂരെയൊഴിഞ്ഞു... ഉണരുണരൂ ജന്മസായൂജ്യമേ തളിരിടും സ്നേഹമേ... ആരും മീട്ടാത്ത മണിവീണയായ് ഞാൻ നിന്റെ തിരുമുന്നിൽ വന്നൂ...(2) ആരുമറിയാതെ അഴകിന്റെ വാതിൽ നിനക്കുവേണ്ടി തുറന്നു തന്നു കാണുവാനുള്ളിൽ മോഹം തുളുമ്പി പാർവ്വണേന്ദു പാതി മറഞ്ഞു... ഉണരുണരൂ ജന്മസായൂജ്യമേ തളിരിടും സ്നേഹമേ... ഓ...ഓ...ഓ...ഓ...ങുഹൂഹും..
Song video
Song details
വർഷം: 1997
സംഗീതം: റെക്സ് ഐസ്സക്
ഗാനരചന: കൈതപ്രം
ഗായകർ: കെ എസ് ചിത്ര
അഭിനേതാക്കൾ: മഞ്ജു വാര്യർ, ബിജുമേനോൻ
വരികൾ: കല്യാണി
Album: ഇന്നലെകളില്ലാതെ
- Singer: കെ എസ് ചിത്ര
- Film / album: ഇന്നലെകളില്ലാതെ
- Composer: റെക്സ് ഐസ്സക്
- Lyricist: കൈതപ്രം