Malayalam lyrics
തമ്മിൽ തമ്മിൽ സ്വപ്നം മാറും കിളികളേ - പൈങ്കിളികളേ കനവുകൾ സഫലമായ് വിലയെഴും സമയമായ് (തമ്മിൽ...) മുകിലുകൾ കവടി നിരത്തി നല്ല നേരം നോക്കുമ്പോൾ നിറമെഴും ചിന്തകളാലെ മണിമാല്യം കോർക്കുമ്പോൾ അഴകിൻ മണ്ഠപമണയും വേളയിൽ വിടരും മംഗളസുരഭില മലരിതാ (തമ്മിൽ...) കരളിലെ കതിരുകൾ ചൂടി നീലമിഴികൾ നീളുമ്പോൾ മൊഴികളിൽ മധുരിമ പേറി ഇരുജീവൻ ചേരുമ്പോൾ പുളകം പൂവിടും നിമിഷം പ്രാണനിൽ ഉതിരും മംഗളമധുമയ സ്വരമിതാ (തമ്മിൽ...)
Song details
Music: രാജാമണി
Film/album: അവൾ ഒരു സിന്ധു
- Singer: കെ എസ് ചിത്രഉണ്ണി മേനോൻ
- Film / album: അവൾ ഒരു സിന്ധു
- Composer: രാജാമണി
- Lyricist: പൂവച്ചൽ ഖാദർ