Malayalam lyrics

തിര തിരകൾ ഒന്നാണേ
മറുകരകൾ രണ്ടാണേ
ഇരുളിൽ തെളിയും മിന്നൽ വരവായേ
കാലത്തിൻ കർമ്മത്തിൽ
വാമൊഴികൾ പലതാണേ
മണ്ണിൽ വീഴും നിണവും ഒന്നാണേ
എരിയും സൂര്യൻ പകലിൻ മേലെ
പായും മുകിലിൻ ചാരെ
എരിയും സൂര്യൻ പകലിൻ മേലെ
പായും മുകിലിൻ ചാരെ
രാവേറെ കളിയാണേ
ചതുരംഗ പടയാണേ
ഇരുളിൽ പകലിൽ ചിന്നിച്ചിതറുന്നേ
സത്യത്തിൽ വിളയാട്ടം
മഴവില്ലിന്നഴകാലെ
കാർമേഘം മായുന്നേ
അശ്വത്തിന്‍ തേരുകൾ
വിശ്വത്തിൽ പായുന്നേ
തിര തിരകൾ ഒന്നാണേ
മറുകരകൾ രണ്ടാണേ
ഇരുളിൽ തെളിയും മിന്നൽ വരവായേ
കാലത്തിൻ കർമ്മത്തിൽ
വാമൊഴികൾ പലതാണേ
മണ്ണിൽ വീഴും നിണവും ഒന്നാണേ
എരിയും സൂര്യൻ പകലിൻ മേലെ
പായും മുകിലിൻ ചാരെ
എരിയും സൂര്യൻ പകലിൻ മേലെ
പായും മുകിലിൻ ചാരെ

Song video

Watch on YouTube

Song details

വർഷം: 2026

സംഗീതം: സന്തോഷ് ഗോപാൽ

ഗാനരചന: ജീമോൻ എബ്രഹാം

ഗായകർ: പുഷ്പവതി പൊയ്പ്പടത്ത്

വിശദവിവരങ്ങൾ: ഗാനസ്നേഹി

വിഡിയോ: ഗാനസ്നേഹി

Album: ഡാർക് ട്രാക്കിങ്