Malayalam lyrics

ആ....ആ .....
മധുമയമീ നിമിഷങ്ങളിൽ നാം ഒന്നായ് മാറുന്നു
പ്രിയകരമീ രാഗപരാഗം കുളിരായ് പൊൽകുന്നു
നിറകതിരായ് കണിമലരായ് കരളിൽ നിറയുമഴകേ
നിന്നുടെ ചിരി മൊഴി അഴകതിൽ ഉണരുന്നു
ഒരു വർണ്ണ പൂക്കാലം
താലോലം പാടാൻ പൊന്നുമ്മകൾ നൽകാൻ
താരാട്ടീണങ്ങൾ ഋതുമൊഴിയായ് പാടീടാൻ
അരുമക്കവിളിലൊരായിരമായിരം
ഉമ്മകൾ എന്നും നൽകീടാം
പൂത്തിരുവാതിര നാളുകളിൽ
നറു പൂത്തുമ്പികളായ് പാറീടാം
ഏതോ കിനാവിൽ പനിമതിയുടെ ചിരിമഴയലകൾ
ഒഴുകി ഒന്നായ് നമ്മൾ
സുഖകരമൊരു ലയ ഭരഗീതം മൂളീ
നീർമിഴികളിൽ ഇളകും കണലിൽ
സ്നേഹാമൃതലയമായി
വാൽസല്യ കുളിരിൽ ചൂടി
പൈതൽ കുതിരൊളിയായി
പറയാതറിയുന്നൊരു സ്നേഹം
അണയാതിളകുന്നൊരു ദീപം
മകളായ് മനസ്സിൽ വരമായ് വളരേണം നീളെ
താലോലം പാടാൻ പൊന്നുമ്മകൾ നൽകാൻ
താരാട്ടീണങ്ങൾ ഋതുമൊഴിയായ് പാടീടാൻ
പൂമുറ്റമാകെ പുതുപൂക്കൾ വിടർന്ന് പരാഗം തൂകി
ഒന്നാകുവാനായ് മനമിന്നും ഒരേ കൊതിയായ് നിറഞ്ഞു
സന്ധ്യാംബര ശോഭയിലഴകിൻ കവിളിണകൾ പൊന്മയമായ്
മണിവീണയിലെങ്ങോ തരളിത രാഗാമൃതമൊഴുകുകയായ്
കുഞ്ഞിളം തൻമുഖം നിറയാൻ എന്നുമവൾക്കുമ്മ നൽകാൻ
അമ്മതാരാട്ടിന്നീണം ഉള്ളിൽ നിറയേണം നീളെ
താലോലം പാടാൻ പൊന്നുമ്മകൾ നൽകാൻ
താരാട്ടീണങ്ങൾ ഋതുമൊഴിയായ് പാടീടാൻ

Song video

Watch on YouTube

Song details

വർഷം: 2026

സംഗീതം: സന്തോഷ് ഗോപാൽ

ഗാനരചന: വിനോദ് നീലാംബരി

ഗായകർ: സന്തോഷ് ഗോപാൽ, ഡോ നിഷ രാമകൃഷ്ണൻ

വിശദവിവരങ്ങൾ: ഗാനസ്നേഹി

വിഡിയോ: ഗാനസ്നേഹി

Album: ഡാർക് ട്രാക്കിങ്