Malayalam lyrics
തിങ്കള്‍ പൊട്ടു തൊട്ട പെണ്‍മണി തഞ്ചമാടും പാവം കണ്മണി ചിരവിഷാദമേ മിഴിചെറാദിലെ തിരി തൊടാതെ നീ കുന്നിക്കിനാവിലെ അരിപ്പിറാവിനെ ഇനി തൊടാതെ നീ തിങ്കള്‍ പൊട്ടു തൊട്ട പെണ്‍മണി തഞ്ചമാടും പാവം കണ്മണി പെണ്മണി കണ്മണി അവരിനിയും നിന്‍ നിഴലാകും അനുദിനവും നിന്‍ തുണയാകും കളിപറയും കിളി കഥ പറയും പുതിയൊരു വാനം തുയിലുണരും മഴവെയിലണിമേഘം കരളിലെ മൈനാകം മിഴി തുടയ്ക്കുമോ നീയും ഇതള്‍ പിടയ്ക്കുമോ വീണ്ടും (ചിരവിഷാദമേ ) കനകനിലാവിന്‍ വല പണിയും കരളൊരു നീലപ്പുടവ തരും അറുമൊഴിയാമൊരു പൂ വിരിയും പുലരിയിലേതോ നിറമണിയും മധുരിതമിനി ഭൂമി തളിരിടുമനുഭൂതി മിഴി തുടയ്ക്കുമോ നീയും ഇതള്‍ പിടയ്ക്കുമോ വീണ്ടും (ചിരവിഷാദമേ )
Song video
Song details
വർഷം: 2005
സംഗീതം: ബെന്നി ജോൺസൺ
ഗാനരചന: സച്ചിദാനന്ദൻ പുഴങ്ങര
ഗായകർ: ശങ്കർ മഹാദേവൻ
അഭിനേതാക്കൾ: കുഞ്ചാക്കോ ബോബൻ
വിശദവിവരങ്ങൾ: ഷക്കീബ് വക്കം
വിഡിയോ: vivek541
Album: 5 ഫിംഗർസ്
- Singer: ശങ്കർ മഹാദേവൻ
- Film / album: 5 ഫിംഗർസ്
- Composer: ബെന്നി ജോൺസൺ
- Lyricist: സച്ചിദാനന്ദൻ പുഴങ്ങര