Malayalam lyrics

തെക്കനാം ഗോപുരത്തിൽ മഴയൊന്നു പെയ്യുന്നല്ലോ
മഴയെല്ലാം കൊണ്ടുമാറി മറുമഴ കൊള്ളൂന്നല്ലോ..
വടക്കനാം.... വടക്കനാം ഗോപുരത്തിൽ
മഴയൊന്നു പെയ്യുന്നല്ലോ....
മഴയെല്ലാം കൊണ്ടുമാറി മറുമഴ കൊള്ളൂന്നല്ലോ...
കെഴക്കനാം ഗോപുരത്തിൽ മഴയൊന്നു പെയ്യുന്നല്ലോ
മഴയെല്ലാം കൊണ്ടുമാറി മറുമഴ കൊള്ളൂന്നല്ലോ...
നാലുമഴയൊത്തുകൂടി കനകമഴ പെയ്യുന്നേ....
കനകമഴ പെയ്യുന്നേ... മലവെള്ളമിരമ്പുന്നേ...
മലവെള്ളമിരമ്പുന്നേ... തമ്പ്രാക്കൾ നടുങ്ങുന്നേ...
മലവെള്ളമിരമ്പുന്നേ... തമ്പ്രാക്കൾ നടുങ്ങുന്നേ....

Song details

വർഷം: 1982

സംഗീതം: ശ്യാം

ഗാനരചന: ശ്രീകുമാരൻ തമ്പി

ഗായകർ: നെടുമുടി വേണു, ശ്രീകുമാരൻ തമ്പി

വിശദവിവരങ്ങൾ: രാജു

Album: എനിക്കും ഒരു ദിവസം