Malayalam lyrics
താളമായ് വരൂ മേളമായ് വരൂ കേളിയാടുമെൻ ജീവശാഖി തൻ താളം മേളം ലോലചാമരം വീശി വീശി വാ പീലി ചൂടി വാ കേളിയാടി വാ (താളമായ്...) താരുണർന്നുവോ തളിരുലഞ്ഞുവോ താണുയർന്നിടും തരളമാം പദം ചതുരംഗമാടുമേതോ ചലനങ്ങൾ പൂത്ത പോലെ താളം മേളം കാറ്റേ ഇതിലെ (താളമായ്...) സൂര്യകാന്തികൾ ഇതൾ വിടർന്നുവോ മാരിവില്ലിലെ മണികളൂർന്നുവോ കതിർ കണ്ടുണർന്ന മാനം കനകാംബരങ്ങൾ കോർത്തു വാനം ഓളം തുള്ളും തുടിയായ് (താളമായ്...)
Song video
Song details
വർഷം: 1984
സംഗീതം: ജോൺസൺ
ഗാനരചന: ഓ എൻ വി കുറുപ്പ്
ഗായകർ: എസ് ജാനകി, കോറസ്
വിശദവിവരങ്ങൾ: സണ്ണി ജോസഫ്
Album: പറന്ന് പറന്ന് പറന്ന്
- Singer: എസ് ജാനകി
- Singer: കോറസ്
- Film / album: പറന്ന് പറന്ന് പറന്ന്
- Composer: ജോൺസൺ
- Lyricist: ഓ എൻ വി കുറുപ്പ്