Malayalam lyrics

തേൻകിണ്ണം.. വരിക വരിക നുകരാൻ ഈ തേൻകിണ്ണം (2)
രാഗഭാവമോഹങ്ങൾ ദേഹമാകെ ചൂടുമ്പോൾ 
തേനുറഞ്ഞുനിന്നീടും മേനിവന്നു പുൽകീടും (തേൻകിണ്ണം)
കാമത്തിൻ നിറകുടമായ് ഞാൻ നിൽക്കുമ്പോൾ ഞാൻ അണയുമ്പോൾ 
രാഗത്തിൻ ദാഹജലം ഞാൻ പകരുമ്പോൾ ഞാൻ ഉണരുന്നു 
വേഗമോടെ വന്നീടൂ നീ, മധു നുകർന്നു പോയീടൂ... (2)
ദേഹമാകെ കാമന്റെ പൂവമ്പലാവേശം (തേൻകിണ്ണം)
ലോകത്തിൻ പല പല കോണിൽ പുതുവർഷം കൊണ്ടാടുമ്പോൾ 
താളത്തിൽ പല പല ധ്വനിയിൽ പാടുമ്പോൾ ഞാൻ ആടുമ്പോൾ 
മോദമോടെ പാടീടാം ഞാൻ നമ്മളൊന്നായി കൂടീടാം.... (2)
ലോകമാകെ കേൾക്കട്ടെ ഹാപ്പി ഹാപ്പി ഹാപ്പി ഹാപ്പി ന്യൂ ഇയർ....
(പല്ലവി)

Song video

Watch on YouTube

Song details

Music: കെ ജെ ജോയ്

Film/album: അർദ്ധരാത്രി