Malayalam lyrics

(F)ആ... ഹാ ...ഹ... ഹ...
ആ... ഹാ ...ഹ... ഹ.....
(M)തേൻ തുളുമ്പും കുടം പൂ തൊടുക്കും മനം
(F)ഒരു രാക്കിളി പോലെ ഒരു നീർക്കിളി പോലെ വരികയെൻ മോഹമേ..
(MF)തേൻ തുളുമ്പും കുടം പൂ തൊടുക്കും മനം...
(F)മേലേ മേഘങ്ങൾ പുൽകുന്നു
തമ്മിൽ ഒന്നായി മാറുന്നു(മേലേ)
(M)തളിരിടും സുരവനികയിൽ മന്മഥമാദക മന്ദിരവാതിലിലണയുകെൻ ഭാഗമേ
(M)തേൻ..(F)തേൻ... (M)തേൻ.. (F)തേൻ..(MF....തേൻ )
(F)എന്നിൽ നീ മിന്നൽ പാകുന്നു
ഉള്ളിൻ താളങ്ങൾ മാറ്റുന്നു(എന്നിൽ) (M)കുളിരേകും പ്രിയരചനയിൽപൂവണിശയ്യയിൽ എന്നിലെ മുത്തുകൾ അണിയുകെൻ സ്വപ്നമേ..(M)തേൻ..(F)തേൻ... (M)തേൻ.. (F)തേൻ
(MF)തേൻ തുളുമ്പും കുടം പൂ തൊടുക്കും മനം
ഒരു രാക്കിളി പോലെ ഒരു നീർക്കിളി പോലെ വരികയെൻ മോഹമേ.....

Song details

Music: ജെറി അമൽദേവ്

Film/album: ചുവന്ന കണ്ണുകൾ