Malayalam lyrics
താരകളേ...നിങ്ങൾ കാവൽ നില്ക്കൂ താരുകളേ.. തല താഴ്ത്തി നില്ക്കൂ ആർദ്രമധുരമാം സ്വാന്ത്വനമേൽക്കാത്തൊ- രാത്മാവിൻ തേങ്ങലുണ്ടിവിടെ ആറിത്തണുക്കാത്ത നൊമ്പരം പേറിടും ഈറൻ മിഴികളുണ്ടിവിടെ നീല നിശ്ശൂന്യതേ നീയേറ്റു വാങ്ങുക നീറിപ്പുകയുന്ന ബാഷ്പബിന്ദൂ സ്നേഹത്തിൻ ബാഷ്പബിന്ദൂ സ്നേഹത്തിൻ ബാഷ്പബിന്ദൂ
Song details
Music: രഘുനാഥ് സേത്ത്
Film/album: ആരണ്യകം
- Singer: കെ എസ് ചിത്ര
- Film / album: ആരണ്യകം
- Composer: രഘുനാഥ് സേത്ത്
- Lyricist: ഒ എൻ വി കുറുപ്പ്