Malayalam lyrics
സ്നേഹത്തിൻ തുളസിപ്പൂക്കളെന്റെ വാർമുടിക്കെട്ടിൽ തിരുകി വെച്ചു ദുഖമെല്ലാം എനിക്കായ് തന്നു നീ എങ്ങു പോയി (സ്നേഹത്തിൻ...) കടൽത്തീര മണൽത്തുരുത്തിൽ കഥ പറഞ്ഞിരുന്ന കാലങ്ങൾ ഓർമ്മതൻ നിഴലായ് മരിക്കുവോളം പിൻതുടർന്നീടും എന്നെ എന്നും (സ്നേഹത്തിൻ...) കടലിനെ പുൽകി തിരകളെ തഴുകി ഒഴുകി വരും കാറ്റേ - എൻ ഓർമ്മതൻ കാറ്റേ മരിക്കുവോളം മറക്കാൻ കഴിയില്ലെനിക്ക് പ്രിയനോട് പറയുകില്ലേ പ്രാണനാഥനറിയുകില്ലേ (സ്നേഹത്തിൻ...)
Song video
Song details
Music: കോഴിക്കോട് യേശുദാസ്
Film/album: അനഘ
- Singer: സിന്ധുദേവി
- Film / album: അനഘ
- Composer: കോഴിക്കോട് യേശുദാസ്
- Lyricist: ജോസഫ് ഒഴുകയിൽ