Malayalam lyrics

പൊന്നരഞ്ഞാണം പൊക്കിൾപ്പൂവിന്
പൊൻമുത്തമേകുന്ന നേരം
ഏതു കോലോത്തെ തമ്പുരാട്ടീ നീ
എന്നെ കീഴടക്കി
എന്നിലെ എന്നെ കീഴടക്കി
പൊന്നരഞ്ഞാണം പൊക്കിൾപ്പൂവിന്
പൊൻമുത്തമേകുന്ന നേരം
തുളസിപ്പൂ ചൂടിയെത്തും നിന്റെ
ലോലഹൃദയത്തിൻ നൈർമല്യമോ
മന്ദഹാസമോ മന്ദാക്ഷജാലമോ
എന്തോ ഏതോ കീഴടക്കി
എന്നിലെ എന്നെ കീഴടക്കി
(പൊന്നരഞ്ഞാണം...)
പൂവമ്പൻ കണ്ണുവയ്ക്കും നിന്റെ
പൂവലങ്കത്തിൻ സൗന്ദര്യമോ
നിത്യരാഗമോ നിന്നാഢ്യഭാവമോ
നന്മേന്ദ്രിയങ്ങളെ കീഴടക്കി
എന്നിലെ എന്നെ കീഴടക്കി
(പൊന്നരഞ്ഞാണം...)

Song video

Watch on YouTube

Song details

Music: കോഴിക്കോട് യേശുദാസ്

Film/album: പൊന്നരഞ്ഞാണം