Malayalam lyrics

ആ....ആ....
സ്നേഹവസന്തമേ സ്വർഗ്ഗ സുഗന്ധമേ
നിന്നെ ഞാൻ എങ്ങനെ മറക്കും
സ്വപ്നമായ് വന്നു നീ ജീവിതം തന്നു നീ
നിന്നെ ഞാനെങ്ങനെ പിരിയും
സ്നേഹവസന്തമേ
ഇതളിറുത്തകലും കൈകളോടും
ഈറൻ മലരേ നീ പിണങ്ങിയില്ല
ഇതളിറുത്തകലും കൈകളോടും
ഈറൻ മലരേ നീ പിണങ്ങിയില്ല
എല്ലാം കവരുന്ന കാറ്റിനുപോലും
പരിമളം മുഴുവൻ പകർന്നില്ലേ പകർന്നില്ലേ

Song video

Watch on YouTube

Song details

വർഷം: 2026

സംഗീതം: ബിമൽ പങ്കജ്

ഗാനരചന: ഫ്രാൻസിസ് ജിജോ

ഗായകർ: ഡോ മധു മേനോൻ, ശ്യാമ അപ്പു

വിശദവിവരങ്ങൾ: ഗാനസ്നേഹി

വിഡിയോ: ഗാനസ്നേഹി

Album: ജൂനിയേർസ് ജേർണി