Malayalam lyrics

ശരമാരിയിൽ വെൺ പ്രാവു പോൽ
പിടയും പ്രാണനെ ഒന്നൊളിക്കാൻ
തണൽ കൂടു തേടുന്നുവോ
തിരിയും മൊഴികളിൽ മുനകൾ മൂർച്ചകൾ
പൊരുളുമായ് കനവുകൾ പൊരുതും യാത്രയിൽ
പാദമിടറുന്നുവോ ഇടറുന്നുവോ
രാവും പകലും കളമായി
നോവും ഹൃദയം കരുവായി
രാവും പകലും കളമായി
നോവും ഹൃദയം കരുവായി
ആരോ വിധിച്ച വഴിയേ
കനലും ചുമന്ന് തനിയെ തനിയെ
ശരമാരിയിൽ

Song video

Watch on YouTube

Song details

വർഷം: 2026

സംഗീതം: ബിമൽ പങ്കജ്

ഗാനരചന: ഫ്രാൻസിസ് ജിജോ

ഗായകർ: ഡോ ഗഫൂർ

വിശദവിവരങ്ങൾ: ഗാനസ്നേഹി

വിഡിയോ: ഗാനസ്നേഹി

Album: ജൂനിയേർസ് ജേർണി