Malayalam lyrics
സമസ്തപ്രപഞ്ചത്തിന്നാധാരമാകും സഹസ്രാരപത്മത്തിൽ വാഴും മഹസ്സേ പ്രഫുല്ലപ്രകാശസ്വരൂപ പ്രണാമം പ്രണാമം പ്രണാമം ത്രികാലപ്രമാണത്തിൽ സർഗ്ഗസ്ഥിതിപ്രലയ താളം വിരൽത്തുമ്പിലാടും വിരാട് പുരുഷ വാഗർഥസത്യസ്വരൂപ പ്രണാമം പ്രണാമം പ്രണാമം പ്രണാമം മഹാസർഗ്ഗസംഗീതകാര പ്രണാമം മഹാകാശദേവാലയേശ പ്രണാമം ചിദാനന്ദസാരസ്വരൂപ പ്രണാമം പ്രണാമം പ്രണാമം ----------------------------------------------------------
Song details
Music: രവീന്ദ്രൻ
Film/album: സൂര്യഗായത്രി
- Singer: കെ ജെ യേശുദാസ്
- Film / album: സൂര്യഗായത്രി
- Composer: രവീന്ദ്രൻ
- Lyricist: ഒ എൻ വി കുറുപ്പ്