Malayalam lyrics
സിന്ദൂരക്കുന്നിൻ... സിന്ദൂരക്കുന്നിൻ താഴ്വരയിൽ കിന്നാരം ചൊല്ലും പൂന്തെന്നലേ പിച്ചകപ്പൂവിൻ തേരിലേറി മാരൻ വരുന്നൂ ഈ വഴി (സിന്ദൂരക്കുന്നിൻ...) ഇലഞ്ഞികൾ പുഞ്ചിരിക്കും മലയോരം കുളിർ പാകി പൊഴിഞ്ഞും വായ്ക്കുരവ ആടിക്കളിച്ചു വരുന്ന കാറ്റേ മാരന്റെ കാലൊച്ച കേട്ടില്ലേ കന്നിപ്പെണ്ണിനെ കാണാനെത്തിയ കാമൻ വന്നതറിഞ്ഞില്ലേ (സിന്ദൂരക്കുന്നിൻ...) കനവുകൾ പൂത്തുനിൽക്കും മലയോളം കഥ ചൊല്ലി ചൊരിഞ്ഞും ആ സുഗന്ധം പാടിക്കളിച്ചു വരുന്ന കാറ്റേ മാരന്റെ കാലൊച്ച കേട്ടില്ലേ കന്നിപ്പെണ്ണിനെ കാണാനെത്തിയ കാമൻ വന്നതറിഞ്ഞില്ലേ (സിന്ദൂരക്കുന്നിൻ...)
Song video
Song details
Music: രാജാമണി
Film/album: ജീവിതം ഒരു രാഗം
- Singer: ലതിക
- Film / album: ജീവിതം ഒരു രാഗം
- Composer: രാജാമണി
- Lyricist: പൂവച്ചൽ ഖാദർവാസൻ