Malayalam lyrics
ആ....ആ....ആ... സിന്ദൂരക്കുന്നിൻ.... സിന്ദൂരക്കുന്നിൻ താഴ്വരയിൽ കിന്നാരം ചൊല്ലും പൂന്തെന്നലേ പിച്ചകപ്പൂവിൻ തേരിലേറി മാരൻ വരുന്നു ഈ വഴിയേ (സിന്ദൂരക്കുന്നിൻ ....) ഇലഞ്ഞികൾ പുഞ്ചിരിക്കും മലയോരം കുളിർ പാകി മൊഴിഞ്ഞു വായ്ക്കുരവ (2) ആടിക്കളിച്ചു വരുന്ന കാറ്റേ നാഥന്റെ കാലൊച്ച കേട്ടില്ലേ (2) കന്നിപ്പെണ്ണിനെ കാണാനെത്തിയ കാന്തൻ വന്നതറിഞ്ഞില്ലേ (സിന്ദൂരക്കുന്നിൻ ....) കനവുകൾ പൂത്തുനിൽക്കും മലയോളം കഥ ചൊല്ലി ചൊരിഞ്ഞു നവസുഗന്ധം (2) പാടിച്ചിരിച്ചു വരുന്ന കാറ്റേ ഓനെന്റെ ചേലൊച്ച കേട്ടില്ലേ (2) കന്നിപ്പെണ്ണിനെ കാണാനെത്തിയ കാന്തൻ വന്നതറിഞ്ഞില്ലേ (സിന്ദൂരക്കുന്നിൻ ....)
Song video
Song details
വർഷം: 1989
സംഗീതം: രാജാമണി
ഗാനരചന: പൂവച്ചൽ ഖാദർ, വാസൻ
ഗായകർ: എൻ ലതിക
അഭിനേതാക്കൾ: ദേവൻ, പ്രിയ (കർപ്പഗവല്ലി)
വരികൾ: ജിജാ സുബ്രമണ്യൻ
Album: ജീവിതം ഒരു രാഗം
- Singer: എൻ ലതിക
- Film / album: ജീവിതം ഒരു രാഗം
- Composer: രാജാമണി
- Lyricist: പൂവച്ചൽ ഖാദർ
- Lyricist: വാസൻ