Malayalam lyrics

ശ്രുതിയില്‍ നിന്നുയരും നാദ ശലഭങ്ങളേ
സ്വരമാം ചിറകില്‍ അലസം നിങ്ങളെന്‍
മനസ്സിന്റെ ഉപവനത്തില്‍ പറന്നു വാ
(ശ്രുതിയില്‍ ..)
ലയമാം തിരു മധുരവുമായ് ലയമാം മധുവുമായ്
നിറയെ പുക്കുന്നിതാ ആസ്വാദന പൂച്ചെണ്ടുകള്‍
അവയുടെ അനുപമ നൈവേദ്യം നുകരൂ
(ശ്രുതിയില്‍ ...)
ഹൃദയം ധ്വനിഭരലസിതം ഹൃദയം ധ്വനിഭരം
വഴിയും ഗാനാമൃതം പൊന്‍വീണ തന്‍ തേന്‍ചുണ്ടിലും
അടയും ഒരനിതര സായൂജ്യ ലഹരി
(ശ്രുതിയില്‍ .....)

Song details

വർഷം: 1981

സംഗീതം: ശ്യാം

ഗാനരചന: ബിച്ചു തിരുമല

ഗായകർ: കെ ജെ യേശുദാസ്

അഭിനേതാക്കൾ: മമ്മൂട്ടി, ലാലു അലക്സ്, രാജലക്ഷ്മി, പ്രേംജി, കവിയൂർ പൊന്നമ്മ, ജോസ് പ്രകാശ്

വിശദവിവരങ്ങൾ: പി വി ശ്രീകുമാർ

Album: തൃഷ്ണ