Malayalam lyrics
രണ്ടിലയും പൊൻ തിരിയും മണ്ണിൽ വിരിയുന്നു മർമ്മരമായ് ഏതോ മന്ത്രസംഗീതം അരിയൊരു മന്ത്രസംഗീതം (രണ്ടിലയും..) ഏതോ കൂട്ടിലെ ശാരിക പാടും പാട്ടിലെ വേദന കരളിൻ ഇതളിൽ നിറയുകയായ് ഒരു ദാഹം ജീവനിലൊരു ദാഹം പൂവിതളിലെ തീവെയിലായ് വെറുതേ എരിയുന്നു (രണ്ടിലയും..) ഏതോ പൂമ്പുലർ വേളകൾ ഏതോ പൂവിളിയോർമ്മകൾ നിഴലായ് പിറകേയലയുകയായ് പിരിയാതെ ഈ വഴികളിലേതോ തേൻ കുളിരലയായ് തഴുകാനരികേ ഒഴുകുന്നൂ (രണ്ടിലയും..) ---------------------------------------------------------------
Song video
Song details
Music: വി എസ് നരസിംഹൻ
Film/album: ഈറൻ സന്ധ്യ
- Singer: വാണി ജയറാം
- Film / album: ഈറൻ സന്ധ്യ
- Composer: വി എസ് നരസിംഹൻ
- Lyricist: ഒ എൻ വി കുറുപ്പ്