Malayalam lyrics

രജനിയിൽ ഇതളിടും രതിമലർ ഞാൻ
മധുപനെ തിരഞ്ഞിടും മധുമലർ ഞാൻ
ഏകാന്തമായ് ഈ രാവിൽ അരികിൽ വരൂ
ആരാകിലും ഇതാ ഇതാ എൻ ഹൃദയമിതാ
രജനിയിൽ ഇതളിടും രതിമലർ ഞാൻ
മധുപനെ തിരഞ്ഞിടും മധുമലർ ഞാൻ
രോമാഞ്ചമായ് എൻ മെയ്യാകെ
ആലസ്യമായ് എൻ ഉള്ളാകെ
ഈ സാന്ദ്രനീലിമയിൽ
ഈ രാഗമധുരിമയിൽ
നീരാളമായ് നീരോളമായ്
ഏതോ വികാരം പൊതിയവേ
മെയ് തളരവേ
മോഹം ഏതോ മോഹം മാത്രം
ദാഹം ഏതോ ദാഹം മാത്രം
വീണ്ടും നമ്മൾ ഏകും
തമ്മിൽ മാറേണം ഒന്നാകെ
രജനിയിൽ ഇതളിടും രതിമലർ ഞാൻ
മധുപനെ തിരഞ്ഞിടും മധുമലർ ഞാൻ
ആനന്ദമായ് എൻ മുന്നിൽ നീ
താലോലമായ് എൻ കൈയ്യിൽ നീ
ഈടാർന്ന നിമിഷങ്ങളിൽ
ഓലുന്ന ഇരുളലയിൽ
ഉന്മാദമായ് കുന്നോളമായ്
ഏതോ വിലാസം വിടരവേ ഉള്ളുലയവേ
നെഞ്ചിൽ നെഞ്ചിൽ താളം കൊണ്ടു
ചുണ്ടിൽ ചുണ്ടിൻ ഈർപ്പം കൊണ്ടു
എന്തും നമ്മൾ ഏതും
തമ്മിൽ മാറേണം ഒന്നാകെ
രജനിയിൽ ഇതളിടും രതിമലർ ഞാൻ
മധുപനെ തിരഞ്ഞിടും മധുമലർ ഞാൻ
ഏകാന്തമായ് ഈ രാവിൽ അരികിൽ വരൂ
ആരാകിലും ഇതാ ഇതാ എൻ ഹൃദയമിതാ
രജനിയിൽ ഇതളിടും രതിമലർ ഞാൻ
മധുപനെ തിരഞ്ഞിടും മധുമലർ ഞാൻ

Song video

Watch on YouTube

Song details

Music: ജോൺസൺ

Film/album: നിയമം എന്തു ചെയ്യും