Malayalam lyrics
രാത്രി മേഘവാതിലിൽ നയനതാരകങ്ങളില്‍ പ്രേമഭാവുകങ്ങളോ മൗനസന്ദേശമോ രാത്രി മേഘവാതിലില്‍ നയനതാരകങ്ങളിൽ കൈകള്‍ നിറയെ ലില്ലിപ്പൂവുകളോടെ ഇഷ്ടംകൂടാന്‍ ചെല്ലക്കാറ്റണയുന്നേ രജതാഭമായ് അംബരം നിറപൗര്‍ണ്ണമി സുസ്മിതം വെണതൂവലിന്‍ സ്പര്‍ശനം രാത്രി മേഘവാതിലില്‍ നയനതാരകങ്ങളില്‍ പ്രേമഭാവുകങ്ങളോ മൗനസന്ദേശമോ ഉയിരിന്നിഴകള്‍ തൂകും സുരസംഗീതം ഹൃദയാകാശം നിറയും ലയവിന്യാസം രാപ്പാടി തന്‍ ഗീതകം രാഗാര്‍ദ്രമാം മംഗളം ആത്മാവിലും പൂമദം രാത്രി മേഘവാതിലിൽ നയനതാരകങ്ങളില്‍ പ്രേമഭാവുകങ്ങളോ മൗനസന്ദേശമോ രാത്രി മേഘവാതിലില്‍ നയനതാരകങ്ങളിൽ
Song details
Music: എ ജെ ജോസഫ്
Film/album: കടൽകാക്ക
- Singer: കെ എസ് ചിത്ര
- Film / album: കടൽകാക്ക
- Composer: എ ജെ ജോസഫ്
- Lyricist: കെ ജയകുമാർ