Malayalam lyrics
രഘുപതി രാഘവ രാജാരാമന്‍ സീതാരാമന്‍ ഒരു മുനിശാപം ശിലയായ് മാറ്റിയൊരഹല്യയെ ഈ അഹല്യയെ ഇനി ഒരു പുനര്‍ജന്മത്തില്‍ ഉണര്‍ത്തുമോ ഉണര്‍ത്തുമോ ചന്ദനക്കലപ്പകൊണ്ടുഴുതിളക്കാത്തൊരു കന്നിമണ്ണില്‍ ഈ തപോവന പര്‍ണ്ണകുടീരത്തില്‍ ഭര്‍തൃസമാഗമം സ്വപ്നം കണ്ടുണരും ഭാമിനിയല്ലോ ഏകാന്ത യോഗിനിയല്ലോ ഞാന്‍ വരുമോ നാഥന്‍ വരുമോ എന്റെ വക്ഷസ്സില്‍ കാല്‍വിരല്‍പ്പൂ പതിയുമോ (രഘുപതി...) എന്‍ പ്രേമ ഗൌതമന്‍ ശാപമോക്ഷം എനിക്കെന്നു നല്‍കും ഈ തമസ്സില്‍നിന്നെന്നുയിര്‍ത്തെഴുന്നേല്‍ക്കും ദര്‍ഭകള്‍ പൂവിടും വൈശാഖ സന്ധ്യകള്‍ ദാഹിക്കുന്നവള്‍ കാണുവാന്‍ മോഹിക്കുന്നവള്‍ ഞാന്‍ വരുമോ രാമന്‍ വരുമോ എന്റെ വസന്തത്തിന്‍ യൌവനപ്പൂ വിടരുമോ (രഘുപതി..)
Song information
വർഷം: 1977
സംഗീതം: എം കെ അർജ്ജുനൻ
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: പി സുശീല
രാഗം: ഷണ്മുഖപ്രിയ
വിശദവിവരങ്ങൾ: നിത്യാനന്ദ
Album: വേഴാമ്പൽ(അഹല്യാമോക്ഷം)
Explore this song
- Singer: പി സുശീല
- Film / album: വേഴാമ്പൽ(അഹല്യാമോക്ഷം)
- Composer: എം കെ അർജ്ജുനൻ
- Lyricist: വയലാർ രാമവർമ്മ