Malayalam lyrics
പുഴയില്‍ ഉം (2) പുഴയില്‍ നിന്നേതോ പൂമീന്‍ വഴുതി വീഴും ഈ മിഴികളില്‍ എങ്ങോ നാണം ഒഴുകി വരും കുളിരിലെന്‍ ഹൃദയം ഉതിര്‍ന്നു പോയി (2) തളിരിളം ഇതളില്‍ വെണ്‍പനിമണി പോല്‍ പുഴയില്‍ നിന്നേതോ പൂമീന്‍ വഴുതി വീഴും ഈ കൂരിരുള്‍ മാദനികളില്‍ തീ കായും എന്റെ മനവും കൂരിരുള്‍ മാദനികളില്‍ തീ കായും എന്റെ മനവും അതിലായിരം അനുഭൂതികള്‍ ചിറകാര്‍ന്നൊരീ നിമിഷവും ആയിരം അനുഭൂതികള്‍ ചിറകാര്‍ന്നൊരീ നിമിഷവും നിന്‍ മൗനമോ കണ്‍കളോ (പുഴയില്‍ ) ആഴങ്ങളില്‍ തുഴയൂന്നിയെന്‍ അനുരാഗ നൗക നീന്തി (2) പൂനീരുമായി അഭിലാഷമാം പൊന്മാന്‍ പറന്നു പൊങ്ങി നീരുമായി അഭിലാഷമാം പൊന്മാന്‍ പറന്നു പൊങ്ങി സ്വര്‍ഗ്ഗീയ തീരങ്ങളില്‍
Song information
വർഷം: 1986
സംഗീതം: ജെറി അമൽദേവ്
ഗാനരചന: ബിച്ചു തിരുമല
ഗായകർ: കെ ജെ യേശുദാസ്
അഭിനേതാക്കൾ: ശങ്കർ, മേനക
വരികൾ: ജിജാ സുബ്രമണ്യൻ, മാധവഭദ്രൻ
യൂട്യൂബ് ഓഡിയോ: ട്യൂണിക്സ് റെക്കോഡ്സ്
Album: ഒപ്പം ഒപ്പത്തിനൊപ്പം
Explore this song
- Film / album: ഒപ്പം ഒപ്പത്തിനൊപ്പം
- Composer: ജെറി അമൽദേവ്
- Lyricist: ബിച്ചു തിരുമല