Malayalam lyrics

പൂന്തേന്‍ നീരില്‍ താളം തുള്ളിടും
കുളിരിന്നോളത്തില്‍ നീന്തും ഹംസങ്ങളേ
പൂന്തേന്‍ നീരില്‍ താളം തുള്ളിടും
ഓളങ്ങളില്‍ നീന്തി നീരാടും കളഹംസമേ
കാലത്തെ മഞ്ഞിന്റെ പൂനുള്ളാന്‍ പുല്‍മേട്ടില്‍
നീ പോരുമോ
ഇളം കൊളുന്തുകള്‍ നുള്ളീടും
കാട്ടു കറുമ്പികള്‍ മൈനകൾ
നിന്റെ സഖിയായ്‌ വന്നീടും
പൂന്തേന്‍ നീരില്‍ താളം തുള്ളിടും
പൗർണ്ണമിപ്പെണ്‍ നെയ്തുതന്നീടും
കസവൊറ്റയാല്‍
മാറത്തെ പാലയ്ക്കാത്താലിപ്പൂ പീലിപ്പൂ
നീ മൂടുമ്പോള്‍
നീലപ്പളുങ്കുകള്‍ പാകീടും
നദിക്കരയിലെ കുളിര്‍മണ്ണില്‍
നമ്മള്‍ ഇണയായ് കൂടീടും
പൂന്തേന്‍ നീരില്‍ താളം തുള്ളിടും
കുളിരിന്നോളത്തില്‍ നീന്തും ഹംസങ്ങളേ
പൂന്തേന്‍ നീരില്‍ താളം തുള്ളിടും
കുളിരിന്‍ ഹംസമേ

Song video

Watch on YouTube

Song details

Music: എസ് പി വെങ്കടേഷ്

Film/album: ചാരവലയം