Malayalam lyrics
പൂങ്കുയിൽ കുഞ്ഞിനെ താലോലമാട്ടുന്ന പൂമരച്ചില്ലകളേ മാമരച്ചില്ലകളേ (2) മാന്തളിരുണ്ടോ മാമ്പൂക്കളുണ്ടോ മാസ്മരഗന്ധമുണ്ടോ കാറ്റിനു മാസ്മരഗന്ധമുണ്ടോ (പൂങ്കുയിൽ...) കാറ്റണക്കുമ്പൊഴും ചേർത്തമർത്തുമ്പോഴും കോകില കോരിത്തരിക്കുകില്ലേ (2) കാവിലെ പൈങ്കിളി പാട്ടുകൾ കേട്ടവൾ കാതോർത്തു കാതോർത്തിരിക്കുകില്ലേ (2) (പൂങ്കുയിൽ...) കണ്ണെഴുതുമ്പോളും പൊട്ടു കുത്തുമ്പോളും കണ്മണി പൊട്ടിച്ചിരിക്കുകില്ലേ (2) വാനിലെ താരക പൂവുകൾ കണ്ടവൾ കൈ നീട്ടി കൈ നീട്ടി കൊതിക്കുകില്ലേ (2) (പൂങ്കുയിൽ...)
Song video
Song details
Music: ആൽബർട്ട് വിജയൻ
Film/album: പേരിടാത്ത കഥ
- Singer: കെ എസ് ചിത്ര
- Film / album: പേരിടാത്ത കഥ
- Composer: ആൽബർട്ട് വിജയൻ
- Lyricist: ഡോ. സദാശിവൻ